യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി അമ്മ

എക്സിക്യൂട്ടീവ് അംഗത്വത്തിൽ നിന്ന് നീക്കാനാണ് നിർദേശം

Update: 2022-04-30 10:23 GMT

കൊച്ചി: വിജയ് ബാബുവിനെതിരായ പീഡനപരാതിയില്‍ താരസംഘടന അമ്മയും നടപടിയിലേക്ക്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് അംഗത്വത്തിൽ നിന്ന് നീക്കാനാണ് നിർദേശം. വിജയ് ബാബുവിനോട് താരസംഘടന വിശദീകരണം ചോദിച്ചിട്ടുണ്ട്. 

 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കും. വിജയ് ബാബുവിന്‍റെ വിശദീകരണം എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും. തുടർനടപടികളെക്കുറിച്ചും 'അമ്മ' നിയമോപദേശം തേടിയിട്ടുണ്ട്.

അതേ സമയം മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ മറ്റൊരു ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News