ആലപ്പുഴ ചേർത്തലയിൽ വയോധികനായ പിതാവിന് മകന്റെ ക്രൂരമർദനം

മദ്യലഹരിയിലാണ് അഖിൽ ആക്രമണം നടത്തിയത്

Update: 2025-08-25 16:15 GMT

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ പിതാവിനെ അതിക്രൂരമായി മർദിച്ച് മകൻ. 75കാരനായ പിതാവിനാണ് മകന്റെ മർദനമേറ്റത്. ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രനെയാണ് മകൻ അഖിൽ അതിക്രൂരമായി മർദിച്ചത്. മദ്യപിച്ചെത്തിയ ഇളയ മകൻ അഖിൽ പിതാവിനെ അതി ക്രൂരമായി മർദിച്ചു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചു, തലയ്ക്കും ക്രൂരമായി മർദിച്ചു.

അമ്മയ്ക്കും സഹോദരനും മുൻപിൽ വെച്ചായിരുന്നു ആക്രമണം നടന്നതെങ്കിലും ആരും പിടിച്ചു മാറ്റാൻ നിന്നില്ല. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയാണ് സഹോദരൻ നിഖിൽ ചെയ്തത്. സംഭവത്തിൽ ഇരട്ട സഹോദരങ്ങളായ അഖിലിനും നിഖിലിനുമെതിരെ പട്ടണക്കാട് പൊലീസ്‌ കേസെടുത്തു. നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ് അഖിൽ

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News