'അങ്ങനെയാണ് എങ്കിൽ പിണറായി വിജയനെയും മകളെയും ഒക്കെ പിടിച്ച് ജയിലിൽ ഇടേണ്ടി വരില്ലേ?': എഎൻ രാധാകൃഷ്ണൻ

"റജിന്റെ ഫോൺ സന്ദേശം പരിശോധിച്ചാൽ ഇവിടെയുള്ള എല്ലാ പ്രമാണിമാരും അകത്താകും. കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ നേതാക്കന്മാരും അറസ്റ്റാലാകും"

Update: 2021-06-07 07:30 GMT
Editor : abs | By : Web Desk
Advertising

കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന സർക്കാറിനെതിരെ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ. കൊടകരയിൽ നടന്നത് കുഴൽപ്പണമാണ് എങ്കിൽ എന്തുകൊണ്ട് ഇഡിയെ ഏൽപ്പിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. റൂമെടുത്തു കൊടുത്തതിനാണ് ഞങ്ങളുടെ ജില്ലാ പ്രസിഡണ്ടിനെ പൊലീസ് വിളിപ്പിച്ചത്. അങ്ങനെയാണ് എങ്കിൽ പിണറായി വിജയനെയും മകളെയും ഒക്കെ പിടിച്ച് ജയിലിൽ ഇടേണ്ടി വരില്ലേ?- രാധാകൃഷ്ണൻ ചോദിച്ചു.

'റൂമെടുത്തു കൊടുത്തതിനാണ് ഞങ്ങളുടെ ജില്ലാ പ്രസിഡണ്ടിനെ പൊലീസ് വിളിപ്പിച്ചത്. അങ്ങനെയാണ് എങ്കിൽ പിണറായി വിജയനെയും മകളെയും ഒക്കെ പിടിച്ച് ജയിലിൽ ഇടേണ്ടി വരില്ലേ? ഇതൊക്കെ കാണിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ആരാണ് ധൈര്യം കൊടുത്തത്. റജിന്റെ ഫോൺ സന്ദേശം പരിശോധിച്ചാൽ ഇവിടെയുള്ള എല്ലാ പ്രമാണിമാരും അകത്താകും. കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ നേതാക്കന്മാരും അറസ്റ്റാലാകും. എന്താണ് അയാളെ വിളിപ്പിക്കാത്തത്'- അദ്ദേഹം ചോദിച്ചു.

'പ്രതികളായി പിടിക്കപ്പെട്ടിട്ടുള്ള മാർട്ടിൻ, കൊടുങ്ങല്ലൂരിൽ എവൈഎഫ്‌ഐയുടെ നേതാവാണ്. മന്ത്രി സുനിൽകുമാറിന്റെ ഏറ്റവും അടുത്ത അനുയായിയാണ്. അറിയപ്പെടുന്ന സിപിഐ പ്രവർത്തകനാണ്. മാർട്ടിന്റെ രേഖകളും ഫോൺ സന്ദേശങ്ങളും എന്തു കൊണ്ട് പരിശോധിക്കുന്നില്ല. അത് പരിശോധിച്ചാൽ സുനിൽകുമാറിനെ വിളിപ്പിക്കേണ്ടി വരും. ഇത് വാദിയെ പ്രതിയാക്കുന്ന പരിപാടിയാണ്. ഈ ചെറിയ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ത്യാ രാജ്യം ഭരിക്കുന്ന ഒരു പാർട്ടിയെ ഭയപ്പെടുത്താനാണ് ശ്രമം. എന്തൊരു മ്ലേച്ഛമായ പൊതുപ്രവർത്തനമാണ്' - രാധാകൃഷ്ണൻ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ മകനെ കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'ജാനു ഞങ്ങളുടെ ഘടകകക്ഷിയാണ്. ഉള്ളതും ഇല്ലാത്തതുമായ വാർത്തകൾ പൊലിപ്പിച്ച് ബിജെപിയെ കുടുക്കാനുള്ള പരിപാടിയാണ്. ഇപ്പോൾ സുരേന്ദ്രന്റെ മോനെ പിടിക്കാനുള്ള പരിപാടിയാണ്. എന്താ കാരണം, കോടിയേരി ബാലകൃഷ്ണന്റെ മകൻ അകത്താണ്. കഞ്ചാവു കേസിലും മയക്കുമരുന്ന് കേസിലും, എല്ലാ അധാർമിക പ്രവർത്തനങ്ങളുടെ പേരിലല്ലേ അകത്തായിരിക്കുന്നത്. രാജ്യദ്രോഹ പ്രവർത്തനത്തിന്റെ പേരിലല്ലേ അകത്തായിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഇഡിയുടെ മുമ്പിൽ ഹാജരാകേണ്ടതല്ലേ കോടിയേരിയുടെ ഭാര്യ. കോടിയേരിയുടെ മകനെ അന്വേഷിക്കട്ടെ'- അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News