പദവികൾക്ക് വേണ്ടിയല്ല ബി.ജെ.പിയിലെത്തിയത്; മോദിജിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യം: അനിൽ ആന്റണി

ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ആരും ചെയ്യാത്ത വികസനപ്രവർത്തനങ്ങളാണ് മോദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അനിൽ പറഞ്ഞു.

Update: 2023-08-12 06:47 GMT

തൃശൂർ: പദവികൾക്ക് വേണ്ടിയല്ല താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് ദേശീയ സെക്രട്ടറി അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകൾ കണ്ടാണ് പാർട്ടിയിലെത്തിയത്. 65 വർഷം കൊണ്ട് ഉണ്ടാവാത്ത വികസനമാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ രാജ്യത്തുണ്ട്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ലോകത്തെ ഒന്നാമത്തെ ശക്തിയാക്കി മാറ്റുകയാണ് മോദിയുടെ ലക്ഷ്യം അതിനായി അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അനിൽ പറഞ്ഞു.

പുതുപ്പള്ളിയിൽ താൻ സ്ഥാനാർഥിയാവുന്ന കാര്യം തീരുമാനിച്ചിട്ടില്ല. പാർട്ടി ചർച്ച ചെയ്ത് സ്ഥാനാർഥിയെ തീരുമാനിക്കും. പുതുപ്പള്ളിയിൽ മാത്രമല്ല കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി മുന്നേറുന്ന കാഴ്ചയാണ് ഇനി കാണാനാവുക. ഇന്ത്യ മുഴുവനുള്ള തരംഗം കേരളത്തിലുമുണ്ടാകുമെന്നും അനിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ചികിത്സ പോലുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News