'രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ ആളാണ്, പ്രസ്താവനയ്ക്ക് പ്രസക്തിയില്ല'; ആന്‍റണിക്ക് മറുപടിയുമായി അനില്‍

പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്ന് കണ്ട് കോൺഗ്രസുകാർ വിറളി പൂണ്ട് ഓരോന്ന് പറയുകയാണെന്നും അനില്‍

Update: 2024-04-09 08:22 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവനയ്ക്ക് പ്രസക്തിയില്ലെന്ന് മകനും പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ അനിൽ ആന്റണി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന്  പറഞ്ഞ ആളാണ് എ.കെ.ആന്റണി. പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്ന് കണ്ട് കോൺഗ്രസുകാർ വിറളി പൂണ്ട് ഓരോന്ന് പറയുകയാണെന്നും അനിൽ ആന്റണി പറഞ്ഞു.

താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ അനിൽ ആന്റണി തോൽക്കുമെന്നായിരുന്നു എ.കെ ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞത്.   'പ്രമുഖരുടെ മക്കൾ മോദിയോടൊപ്പം ചേരുന്നത് തെറ്റാണ്.കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് തന്റെ നിലപാട്. ഇത് കെ.എസ്.യു കാലം മുതലുള്ള നിലപാടാണ്. മക്കളെക്കുറിച്ച് തന്നെക്കൊണ്ട് അധികം പറയിക്കണ്ട. ആ ഭാഷ താൻ ശീലിച്ചിട്ടില്ല.അത് തന്റെ സംസ്കാരമല്ല'. താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ അനിൽ തോൽക്കും. പത്തനംതിട്ടയിൽ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കുമെന്നും എ.കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News