എറണാകുളം ജില്ലയിലെ വികസന രാഷ്ട്രീയത്തെ കുറിച്ച് സതീശന് മനസിലാകില്ല: കെ വി തോമസ്

'' കോൺഗ്രസിലെ അപശബ്ദങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആകില്ല''

Update: 2022-05-05 11:24 GMT
Advertising

എറണാകുളം : തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ കെ.പി.സി.സി നേതൃത്വത്തിനെതിരെ കെ.വി തോമസ്. എറണാകുളം കോൺഗ്രസിലെ അപശബ്ദങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആകില്ല. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും. എറണാകുളം ജില്ലയിലെ വികസന രാഷ്ട്രീയത്തെ കുറിച്ച് സതീശന് മനസിലാകില്ല. സതീശന് അഭിപ്രായങ്ങൾ പറയാനും, പറയാതിരിക്കാനും അവകാശമുണ്ട്. സ്ഥാനാർഥിയെ നിർണയിക്കാൻ 40 പേരെ ഫോണിൽ വിളിച്ചു സംസാരിച്ചു എന്ന് പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ലെന്നും കെ.വി തോമസ് പറഞ്ഞു. കെ.വി തോമസ് യു.ഡി.എഫിനായി പ്രചാരണത്തിന് ഇറങ്ങുമെന്ന് പി സി ചാക്കോ പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു .

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.വി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് പി.സി ചാക്കോ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഒരു രാഷ്ട്രീയ മത്സരത്തിന് യു.ഡി.എഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിൽ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽകൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം എന്നായിരുന്നു പി.സി ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം തൃക്കാക്കരയിൽ പ്രചാരണം സജീവമാക്കി യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. ഭവന സന്ദർശനത്തിനും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനുമാണ് മൂന്നാം ദിനം യു.ഡി.എഫ് ക്യാമ്പ് ഒരുങ്ങുന്നത്. കെ.വി തോമസിന്റെ എതിർപ്പ് ഇപ്പോഴും പ്രതിസന്ധിയായി കോൺഗ്രസിന് മുന്നിലുണ്ട്. സ്ഥാനാർഥി നിർണയത്തിലടക്കം തന്നെ അവഗണിച്ചെന്ന പരാതിയാണ് അദ്ദേഹത്തിനുള്ളത്. കെ.വി തോമസുമായി ചർച്ച നടത്താനുള്ള സന്നദ്ധത ഉമ തോമസ് അറിയിച്ചെങ്കിലും പാർട്ടി നേതൃത്വം ഇതിന് അനുകൂലമല്ല. നിരന്തരം ആരോപണമുയർത്തുന്ന തോമസുമായി ഇനി ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് കെ.പി.സി.സി.

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News