'എന്റെ പേര് പറഞ്ഞാൽ വംശം ഇല്ലാതാക്കും'; കെ.സുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് അനൂപ് അഹമ്മദ്

പണം വന്നാൽ 100 കോടി ഇറക്കി കെ.സുധാകരനെ മുഖ്യമന്ത്രിയാക്കാമെന്ന് മോൻസൺ പറഞ്ഞുവെന്നും അനൂപ് അഹമ്മദ് ആരോപിച്ചു.

Update: 2023-06-22 10:29 GMT

കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ്. സുധാകരന്റെ ഭീഷണി ഓഡിയോ എബിൻ ഫോണിൽ കേൾപ്പിച്ചു. തന്റെ പേര് പറഞ്ഞാൽ വംശം ഇല്ലാതാക്കുമെന്നായിരുന്നു സുധാകരന്റെ ഭീഷണി. മോൻസണ് പണം കൊടുക്കുമ്പോൾ സുധാകരൻ ഒപ്പമുണ്ടായിരുന്നു. പണം വന്നാൽ 100 കോടി ഇറക്കി കെ.സുധാകരനെ മുഖ്യമന്ത്രിയാക്കാമെന്ന് മോൻസൺ പറഞ്ഞുവെന്നും അനൂപ് അഹമ്മദ് ആരോപിച്ചു.

ക്രൈംബ്രാഞ്ച് നോട്ടീസ് പ്രകാരം കെ.സുധാകരൻ നാളെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം. അറസ്റ്റുണ്ടായാലും ഇടക്കാല ജാമ്യം അനുവദിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വർഷത്തിനിപ്പുറം തന്നെ പ്രതിയാക്കുന്നത് രാഷ്ട്രീയപ്രേരിതമാണ് എന്നാണ് സുധാകരന്റെ നിലപാട്.

പരാതിക്കാരിൽനിന്ന് വാങ്ങിയ 25 ലക്ഷത്തിൽനിന്ന് 10 ലക്ഷം രൂപ മോൻസൺ സുധാകരന് വീട്ടിൽവെച്ച് കൈമാറിയെന്ന മോൻസന്റെ ജീവനക്കാരുടെ മൊഴിയിലാണ് ക്രൈംബ്രാഞ്ച് സുധാകരനെ പ്രതിചേർത്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News