വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു

Update: 2025-11-05 05:58 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57-കാരനാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞദിവസം കൊല്ലം പാലത്തറയിൽ നിന്നുള്ള 65കാരൻ ചികിത്സക്കിടെ മരിച്ചിരുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിക്ക് . കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു.

ഒക്ടോബറിൽ മാത്രം സംസ്ഥാനത്ത് 65 കേസുകളാണ് സ്ഥിരീകരിച്ചത്.രോഗബാധയെത്തുടർന്ന് 12 പേരാണ് കഴിഞ്ഞമാസം മരിച്ചത്. ഈ വർഷം 32 പേർ മരിച്ചിരുന്നു. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News