പുൽവാമ ആക്രമണം: പാകിസ്താന് എന്ത് പങ്കെന്ന് ആന്റോ ആന്റണി എം.പി

ഇന്ത്യൻ ടെറിട്ടറിക്കകത്ത് നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നും ആന്റോ ആന്റണി പറഞ്ഞു.

Update: 2024-03-13 10:26 GMT

പത്തനംതിട്ട: പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ആന്റോ ആന്റണി എം.പി. പുൽവാമ ആക്രമണത്തിൽ പാകിസ്താന് എന്ത് പങ്കാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യൻ ടെറിട്ടറിക്കകത്ത് നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നും ആന്റോ ആന്റണി പറഞ്ഞു.

ജവാൻമാരെ മനപ്പൂർവം ആ റൂട്ടിലെത്തിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു എന്ന് പറഞ്ഞത് മുൻ ഗവർണർ തന്നെയാണ്. സർക്കാരിന്റെ സഹായമില്ലാതെ ഇത്രയും സ്‌ഫോടക വസ്തുക്കൾ സർക്കാരിന്റെ സഹായമില്ലാതെ എത്തിക്കാൻ കഴിയില്ലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ അന്നേ പറഞ്ഞിരുന്നു. 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്തത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നുവെന്നും ആന്റോ ആന്റണി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News