'അബുക്ക ഇപ്പോൾ ഹാപ്പിയാണ്'; മുച്ചക്ര വാഹനവുമായി എം.എൽ.എ എത്തി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായ അബൂബക്കറിന്റെ ദുരിതത്തെ കുറിച്ചുള്ള മീഡിയവൺ വാർത്ത കണ്ടാണ് അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടൽ

Update: 2024-08-20 09:27 GMT
Editor : Shaheer | By : Web Desk

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായ അബൂബക്കറിന് സഹായവുമായി അൻവർ സാദത്ത് എം.എൽ.എ. ദുരന്തത്തിൽ അബൂബക്കറിനു മുച്ചക്ര വാഹനം നഷ്ടപ്പെട്ട വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത കണ്ട് എം.എൽ.എ പുതിയ വാഹനവുമായി എത്തുകയായിരുന്നു.

ഇന്നു രാവിലെയാണ് ടി. സിദ്ദിഖ് എം.എൽ.എയ്‌ക്കൊപ്പം അൻവർ സാദത്ത് അബൂബക്കറിനെ കാണാനെത്തിയത്. ഇപ്പോൾ അതിയായ സന്തോഷമുണ്ടെന്ന് അബൂബക്കർ മീഡിയവണിനോട് പ്രതികരിച്ചു. മീഡിയവൺ വാർത്ത കണ്ടു നിരവധി പേർ വിളിച്ചിരുന്നു. അതിനിടയിലാണ് എം.എൽ.എ സഹായം വാഗ്ദാനം ചെയ്തത്. മീഡിയവൺ ചാനലിനോടും എം.എൽ.എമാരായ ടി. സിദ്ദിഖിനോടും അൻവർ സാദത്തിനോടും അതിയായ നന്ദിയുണ്ടെന്ന് അബൂബക്കർ പറഞ്ഞു.

Advertising
Advertising

മീഡിയവൺ വാർത്ത കണ്ടപ്പോൾ തന്നെ സിദ്ദിഖിനെ വിളിച്ച് വാഹനം വാങ്ങിക്കൊടുക്കാമെന്ന് അറിയിക്കുകയായിരുന്നുവെന്ന് അൻവർ സാദത്ത് പറഞ്ഞു. സ്‌പോൺസറെ കണ്ടെത്താമെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് സുഹൃത്ത് വഴി ആലുവയിലെ ഹോണ്ട ഡീലറായ ജോർജ് വാഹനം സംഭാവന ചെയ്യുകയായിരുന്നു. വാഹനത്തിനു വേണ്ട മുച്ചക്രത്തിനു വേണ്ട പണം പേരുവെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു സുഹൃത്തും തരികയായിരുന്നു. ആലുവക്കാരുടെ കൈത്താങ്ങിൽ പത്തു വീട് വച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. വളരെ മികച്ചൊരു നന്മയാണ് വാര്‍ത്തയിലൂടെ മീഡിയവണ്‍ ചെയ്തതെന്ന് സിദ്ദിഖ് എം.എല്‍.എയും പ്രതികരിച്ചു.

Full View

Summary: Anwar Sadath MLA helps Abu Bakar who lost his three wheeler in Mundakkai landslide disaster

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News