പട്ടിക വർഗ വിദ്യാർഥികളുടെ അപേക്ഷകൾ പുഴയരികിൽ തള്ളിയ സംഭവം; ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഉപേക്ഷിക്കപ്പെട്ട 15 അപേക്ഷയിൽ 11 പേരും അർഹരെന്ന് കണ്ടെത്തി

Update: 2025-11-27 05:40 GMT

പാലക്കാട്: പട്ടിക വർഗ വിദ്യാർഥികളുടെ അപേക്ഷകൾ പുഴയരികിൽ തള്ളിയ സംഭവത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് നോട്ടീസ് നൽകി. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അജീഷ് ഭാസ്കരനാണ് നോട്ടീസ് നൽകിയത്. മൂന്നുദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യം.

സംഭവത്തിൽ പട്ടിക വർഗ വകുപ്പ് ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട 15 അപേക്ഷയിൽ 11 പേരും അർഹരെന്ന് കണ്ടെത്തി. അർഹമായ അപേക്ഷകൾ പട്ടിക വർഗ ഡയറക്ടറേറ്റിലേക്ക് കൈമാറിയെന്ന് ജില്ലാ പട്ടിക വർഗ ഓഫീസർ അറിയിച്ചു

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News