രാത്രിയിലെ ഓട്ടോ യാത്രക്കിടെ പൊലീസ് മോശമായി പെരുമാറി; ആരോപണവുമായി അർച്ചന കവി

കുടുംബത്തിനൊപ്പം രാത്രി ഓട്ടോയിൽ യാത്ര ചെയ്യവേ ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് നിർത്തി. അവർ വളരെ മോശമായാണ് പെരുമാറിയത്

Update: 2022-05-23 11:16 GMT
Editor : Dibin Gopan | By : Web Desk

തിരുവനന്തപുരം: കേരളാ പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് നടി അർച്ചന കവി. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് അർച്ചന കവി പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കുടുംബത്തിനൊപ്പം രാത്രി ഓട്ടോയിൽ യാത്ര ചെയ്യവേ ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് നിർത്തി. അവർ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്. അർച്ചന കവി കുറിച്ചു.

Advertising
Advertising

രാത്രി സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചന ഇൻസ്റ്റഗ്രാമിലൂടെ അനുഭവം പങ്കുവച്ചത്.



Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News