പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നു-ആര്യാടൻ ഷൗക്കത്ത്‌

'വൈകിയാണെങ്കിലും കോഴിക്കോട് വൻ ജനപങ്കാളിത്തത്തോടെ പാർട്ടി റാലി നടത്തിയതിൽ സന്തോഷമുണ്ട്.'

Update: 2023-11-25 08:00 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്‌. ആര്യാടൻ ഫൗണ്ടേഷൻ വിഭാഗീയ പ്രവർത്തനം നടത്താനുള്ള സംവിധാനമല്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഫലസ്തീൻ റാലി മാറ്റിവെക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത്. മാറ്റിവെക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല. അതുകൊണ്ടാണ് റാലി നടത്തിയത്. വൈകിയാണെങ്കിലും കോഴിക്കോട് വൻ ജനപങ്കാളിത്തത്തോടെ പാർട്ടി റാലി നടത്തിയതിൽ സന്തോഷമുണ്ടെന്നും ആര്യാടൻ ഷൗക്കത്ത്‌ പറഞ്ഞു.

Full View

മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തിൽ നൽകിയ പരാതികൾ അച്ചടക്ക സമിതിക്കു മുമ്പിലുണ്ട്. അതൊക്കെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പുകഴ്ത്തിയതിൽ പ്രതികരിക്കാനില്ലെന്നും നല്ലതും മോശവുമൊക്കെ പറയുന്നത് അവരവരുടെ ഇഷ്ടമാണെന്നും ആര്യാടൻ ഷൗക്കത്ത്‌ കൂട്ടിച്ചേര്‍ത്തു.

Summary: KPCC General Secretary Aryadan Shoukath says that the party's warning is being taken seriously.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News