ആശാ സമരം ലോക്‌സഭയിൽ; അടിയന്തര പ്രമേയത്തിന് നോട്ടീസ്‌

കൊടിക്കുന്നിൽ സുരേഷ് , ബെന്നി ബെഹ്നാൻ, എൻ.കെ പ്രേമചന്ദ്രൻ എന്നിവരാണ് നോട്ടീസ് നൽകിയത്

Update: 2025-03-10 04:55 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: ആശമാരുടെ സമരത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ആശമാരെ സ്ഥിരജീവനക്കാരായിപരിഗണിക്കുക,സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്നവശ്യപ്പെട്ടാണ് നോട്ടീസ്.കൊടിക്കുന്നിൽ സുരേഷ് , ബെന്നി ബെഹ്നാൻ, എൻ.കെ പ്രേമചന്ദ്രൻ എന്നിവരാണ് നോട്ടീസ് നൽകിയത്.

പാർലമെന്റ് ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും.മണിപ്പൂരിലെ രാഷ്ട്രപതി ഭരണം, മണിപ്പൂർ ബജറ്റ് എന്നിവ ആദ്യ ദിനത്തിൽ കേന്ദ്ര സർക്കാർ പാർലമെൻ്റിൽ എത്തിക്കും. പരിഷ്കരിച്ച വഖഫ് ബില്ലും ഈ സഭാകാലയളവിൽ പാസാക്കാനാണ് നീക്കം. മണിപ്പൂർ, വഖഫ് ബിൽ, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ, മണ്ഡല പുനർനിർണയം, വോട്ടർ പട്ടികയിലെ ക്രമക്കേട് തുടങ്ങിയവ ഉയർത്തി പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News