'ഓ അംബ്രാ .... ഞങ്ങടെ ഓർമ്മശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ'; ശിവൻകുട്ടിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

നിയമസഭയിൽ ഇതിന് മുമ്പും പ്രതിഷേധിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുപോലൊന്ന് മുമ്പ് ഉണ്ടായിട്ടില്ലെന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്

Update: 2023-03-21 08:23 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: നിയമസഭയിൽ ഇതിന് മുമ്പും പ്രതിഷേധിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുപോലൊന്ന് മുമ്പ് ഉണ്ടായിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വിമര്‍ശനത്തെ ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.

ഇപ്പോൾ നടക്കുന്നതു പോലെയുള്ള പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. സമാന്തരസഭ സഭയ്ക്കുള്ളിലും നടത്തിയിട്ടില്ല. പാവപ്പെട്ട വാച്ച് ആൻറ് വാർഡൻമാരുടെ കയ്യും കാലും അടിച്ചൊടിക്കുന്ന സമരം എന്ത് പറഞ്ഞാലും ന്യായീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തെ വിമര്‍ശിച്ച് ശിവൻകുട്ടി പറഞ്ഞത്.

'ഓ അംബ്രാ .... ഞങ്ങടെ ഓർമ്മശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ' എന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്. 

'ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം നിയമസഭയിൽ ഉണ്ടായിട്ടില്ല. ഇതെന്ത് സമരം? ഇതെന്ത് പ്രതിപക്ഷം?

മന്ത്രി വി. ശിവൻകുട്ടി

മാർച്ച് 21, 2023

ഓ അംബ്രാ .... ഞങ്ങടെ ഓർമ്മശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ!

എന്ന അടിക്കുറിപ്പോടെ വി.ശിവൻകുട്ടി സ്പീക്കറുടെ ഡയസിന് മുകളിൽ കയറിനിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു രാഹുലിന്റെ പരിഹാസം.

Full View

2015 ൽ അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയുണ്ടായ നിയമസഭയിൽ കയ്യാങ്കളി നടന്നത്. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായി അന്നത്തെ എൽ.ഡി.എഫ് എം.എൽ.എമാർ രംഗത്തിറങ്ങുകയും സഭയിലെ കസേരകളടക്കം മറിച്ചിടുകയും വസ്തുവകകൾ തല്ലിതകർക്കുകയും ചെയ്തിരുന്നു.

അതേസമയം, ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മാർച്ച് 30 വരെ നടക്കേണ്ടിയിരുന്ന സഭാ നടപടികളാണ് പ്രതിപക്ഷ പ്രതിഷേധം കാരണം വെട്ടിച്ചുരുക്കിയത്. പ്രധാന ബില്ലുകളായ ധന ബില്ലും ധനവിനിയോഗ ബില്ലും പാസാക്കിയാണ് സഭ പിരിഞ്ഞത്. ഭരണപക്ഷം പരമാവധി ശ്രമിച്ചിട്ടും ചർച്ചയ്ക്ക് പോലും പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ആവശ്യങ്ങൾ നിയമസഭ ചർച്ചചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ അനിശ്ചിതകാലസത്യഗ്രഹം ആരംഭിച്ചിരുന്നു.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News