ആസ്റ്റർ മിംസ് ഡയറക്ടർ യു.ബഷീറിന്റെ പിതാവ് ആലിക്കുട്ടി ഹാജി അന്തരിച്ചു

കോഴിക്കോട് മൂരിയാട് ഭാരത് സോ മിൽ സ്ഥാപകനും പ്രമുഖ ടിംബർ വ്യാപാരിയുമായിരുന്നു.

Update: 2024-04-20 03:08 GMT
Advertising

കോഴിക്കോട്: ആസ്റ്റർ മിംസ് ഡയറക്ടർ യു.ബഷീറിന്റെ പിതാവും ചെയർമാൻ ഡോ. ആസാദ് മൂപ്പൻ്റെ ഭാര്യാപിതാവുമായ എടത്തിൽ പുതിയെടുത്ത് ആലിക്കുട്ടി ഹാജി (96) അന്തരിച്ചു. കോഴിക്കോട് മൂരിയാട് ഭാരത് സോ മിൽ സ്ഥാപകനും പ്രമുഖ ടിംബർ വ്യാപാരിയുമായിരുന്നു. തണൽ സ്ഥാപകൻ, എലമങ്കൽ ജുമാ മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പൊതുദർശനം ഉച്ചയ്ക്ക് 2.30 വരെ പൊറ്റമ്മൽ മായിൻ പ്ലേസിലും തുടർന്ന് മയ്യത്ത് നമസ്കാരം വൈകീട്ട് മൂന്നുമണിക്ക് പൊറ്റമ്മൽ സലഫി ജുമാ മസ്ജിദിലും നടക്കും. വൈകീട്ട് അഞ്ചുമണിക്ക് കൊയിലാണ്ടി എലമങ്കൽ ജുമാമസ്ജിദിലാണ് കബറടക്കം. മക്കൾ: കെ പി അഹമ്മദ് കുട്ടി,റംല, കദിയക്കുട്ടി, നഫീസ, റസിയ, യു.ബഷീർ, നസീറ മരുമക്കൾ: മിംസ് ഡയറക്ടർ ഡോ. പി.എം ഹംസ, അഡ്വ.മായിൻ, കിനാക്കൂൽ ഖാലിദ്, പരേതനായ ഡോ. കെ.കെ മൊയ്തു, ഡോ. ആസാദ് മൂപ്പൻ, കെ.പി ഷരീഫ, പി.കെ റഹിയ. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News