തിരുവനന്തപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം; വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു

വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Update: 2022-09-15 04:29 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരിൽ അജ്ഞാത ജീവിയുടെ ആക്രമണം. വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു. കോഴികൾക്കും പൂച്ചയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. നിരവധി കോഴികളെ കാണാതായതായും പരാതിയുണ്ട്. നേരത്തെയും പ്രദേശത്ത് അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായതായി ആളുകൾ പറയുന്നു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News