മധു വധക്കേസ്; മണ്ണാര്‍ക്കാട് എസ് .സി- എസ്.ടി കോടതിയിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും

ആള്‍ക്കൂട്ടം മധുവിനെ വിചാരണ നടത്തി തല്ലിക്കൊന്ന് നാല് വര്‍ഷമാകുമ്പോഴും വിചാരണ പോലും ആരംഭിക്കാത്തത് വിവാദമായിരുന്നു.

Update: 2022-02-18 01:16 GMT

അട്ടപ്പാടി മധു  വധക്കേസിൽ മണ്ണാര്‍ക്കാട് എസ്.സി- എസ് .ടി കോടതിയിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഇന്ന് കോടതിയില്‍ ഹാജരാകും. ആള്‍ക്കൂട്ടം മധുവിനെ വിചാരണ നടത്തി തല്ലിക്കൊന്ന് നാല് വര്‍ഷമാകുമ്പോഴും വിചാരണ പോലും ആരംഭിക്കാത്തത് വിവാദമായിരുന്നു.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജറാവാത്തത് വിവാദമായതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്. പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രന്‍ ഇന്ന് കോടതിയിൽ ഹാജറാകും. പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കേസ് പഠിക്കാൻ കോടതിയോട് സമയം ആവശ്യപെടാനാണ് സാധ്യത. ഈ മാസം 26 നായിരുന്നു വിചാരണ തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ ഹൈക്കോടതി ഇടപെട്ടാണ് വിചാരണ നടപടികൾ വേഗത്തിലാക്കിയത്. കേസിലെ പ്രതികൾക്ക് ഡിജിറ്റൽ തെളിവുകളും , കുറ്റപത്രവും കൈമാറി.

Advertising
Advertising

കേസിൽ തുടരന്വേഷണം ആവശ്യമാണെന്ന കാര്യം മധുവിന്‍റെ കുടുംബം കോടതിയെ അറിയിക്കും. പൊലീസിനെതിരായ പരാതികളിൽ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് പ്രധാനമാണ്. മധുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യംകൂടി പരിഗണിച്ചാണ് മുതിർന്ന അഭിഭാഷകൻ സി.രാജേന്ദ്രനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. രാജേഷ് എം മേനോനാണ് അസിസ്റ്റന്റ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മുവായിരത്തോളം പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരുമായും , മധുവിന്‍റെ കുടുംബവുമായും പ്രോസിക്യൂട്ടർ ചർച്ച നടത്തും. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News