ശബരിമലയിലെ അവതാരങ്ങളെ ഒഴിവാക്കുമെന്ന് പി.എസ് പ്രശാന്ത്

നിലവിലെ പ്രശ്നങ്ങൾക്ക് വഴിവച്ചത് ചില അവതാരങ്ങളാണെന്നും ദേവസ്വം ബോർഡ്‌ പ്രസിഡൻ്റ് പറഞ്ഞു

Update: 2025-10-30 09:59 GMT

തിരുവനന്തപുരം: ശബരിമലയിലെ അവതാരങ്ങളെ ഒഴിവാക്കാൻ ദേവസ്വം ബോർഡ്‌ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി.എസ് പ്രശാന്ത്. മേൽശാന്തിമാർക്ക് സഹായികളെ ബോർഡ് നൽകുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ ഇതിനായി തിരഞ്ഞെടുക്കും. ഇതിനായി പൊലീസ് വെരിഫിക്കേഷൻ നടത്തും

നിലവിലെ പ്രശ്നങ്ങൾക്ക് വഴിവച്ചതു ചില അവതാരങ്ങളെന്നും ദേവസ്വം പ്രസിഡന്റ്‌ പറഞ്ഞു. സ്വർണപ്പാളി വിഷയത്തിൽ അന്വേഷണം ശരിയായ ദിശയിലാണ്. ഉപ്പുതിന്നവർ വെള്ളംകുടിക്കുമെന്നും തനിക്കെതിരായ പരാമർശം നീക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News