ഇടുക്കി കുട്ടിക്കാനത്ത് വാഹനാപകടത്തിൽ അയ്യപ്പഭക്തൻ മരിച്ചു

ചെന്നൈ സ്വദേശി വെങ്കിടേഷാണ് മരിച്ചത്

Update: 2023-11-28 08:52 GMT
Advertising

ഇടുക്കി കുട്ടിക്കാനത്ത് വാഹനാപകടത്തിൽ അയ്യപ്പഭക്തൻ മരിച്ചു. ചെന്നൈ സ്വദേശി വെങ്കിടേഷ് (68) ആണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയ പാതയിൽ കുട്ടിക്കാനത്താണ് അപകടമുണ്ടായത്.

സംഭവത്തിൽ മുന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലാണ്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News