മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം

ബേസിൽ, ജയ്ഡൻ ജോർജ്, ദേവകുമാർ, ജിബിൻ മാത്യു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

Update: 2023-12-11 14:25 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം. ബേസിൽ, ജയ്ഡൻ ജോർജ്, ദേവകുമാർ, ജിബിൻ മാത്യു എന്നിവർക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് എടുത്തതിൽ കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഷൂ എറിഞ്ഞാൽ എങ്ങനെ വധശ്രമമാകുമെന്ന് കോടതി ചോദിച്ചു. കെ.എസ്.യു പ്രവർത്തകരെ മർദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിലും കോടതി പൊലീസിനെ വിമർശിച്ചിരുന്നു. മന്ത്രിമാർക്ക് മാത്രമല്ല ജനങ്ങൾക്കും സംരക്ഷണം കൊടുക്കാൻ പൊലീസിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News