Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോഴിക്കോട്: ജപ്തി ചെയ്ത വീട്ടില്‍ നിന്ന് ബാങ്ക് പാസ്‌പോര്‍ട്ട് എടുത്തുനല്‍കിയില്ലെന്ന മീഡിയവണ്‍ വാര്‍ത്തയില്‍ നടപടി. കൊയിലാണ്ടി സ്വദേശി റിയാസിന്, യൂണിയന്‍ ബാങ്ക് പാസ്‌പോര്‍ട്ട് എടുത്തു നല്കി.
പാസ്‌പോര്‍ട്ട് നേരത്തെ നല്‍കാത്തതിനാല്‍ റിയാസിന്റെ വിദേശയാത്ര മുടങ്ങിയിരുന്നു. വിസയും ടിക്കറ്റും ലഭിച്ചെങ്കിലും പാസ്‌പോര്‍ട്ട് വീട്ടില്‍ നിന്ന് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബാങ്കില്‍ നിന്ന് ലക്ഷകണക്കിന് രൂപയുടെ വായ്പ എടുത്ത് അത് തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോഴാണ് റിയാസിന്റെ വീട് ജപ്തി ചെയ്തത്.