ബാറുകള്‍ മറ്റന്നാള്‍ മുതല്‍; മദ്യവിതരണം ബെവ്ക്യൂ ആപ്പിലൂടെ

കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് മദ്യവിതരണത്തിന് ബെവ്ക്യൂ ആപ്പ് ഏര്‍പ്പെടുത്തിയത്.

Update: 2021-06-15 14:19 GMT

സംസ്ഥാനത്ത് ബാറുകളും ബീവറേജുകളും വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി. രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുക. ബെവ്ക്യൂ ആപ്പ് വഴിയാണ് മദ്യത്തിന് ടോക്കണ്‍ വിതരണം ചെയ്യുക. ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ പുറത്തിറക്കും.

കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് മദ്യവിതരണത്തിന് ബെവ്ക്യൂ ആപ്പ് ഏര്‍പ്പെടുത്തിയത്. കോവിഡ് നിരക്ക് കുറഞ്ഞതോടെ ജനുവരി അവസാനത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ബാറുകളും ബീവറേജുകളും അടച്ചതോടെ ബീവറേജ് കോര്‍പറേഷന് കനത്ത നഷ്ടമാണ് നേരിട്ടത്. ഇത് മറികടക്കാനാണ് പെട്ടന്ന് തന്നെ ബാറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News