മുണ്ടക്കയത്ത് ജനങ്ങളെ ഭീതിയിലാക്കി പെരുന്തേനീച്ച കൂട്

നഗര പ്രദേശത്ത് മാത്രം പത്തിലധികം പെരുന്തേനിച്ച കൂടുകളുണ്ട്

Update: 2024-04-15 02:56 GMT

കോട്ടയം: ജനങ്ങളെ ഭീതിയിലാക്കി  പെരുന്തേനീച്ച കൂട് . മുണ്ടക്കയം നഗര പ്രദേശത്തിലാണ് തേനീച്ച കൂട് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നത്.നഗര പ്രദേശത്ത്  മാത്രം പത്തിലധികം പെരുന്തേനിച്ച കൂടുകളുണ്ട്.ഹോസ്പിറ്റൽ ജംഗ്ഷന് സമീപത്തെ സ്വകാര്യ ബിൽഡിങ്ങിന് മുകളിൽ നിരവധി  കൂടുകളുണ്ട്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയോട് ചേർന്നു നില്‍ക്കുന്ന പ്രദേശമാണിത്.അർമാണി ഹോട്ടലിന് സമീപത്തെ മറ്റൊരു കെട്ടിടത്തിലും തേനീച്ചകള്‍ കൂട് കൂട്ടിയിട്ടുണ്ട്.

കാക്കയും പരുന്തും ഉള്‍പ്പെടെയുളള പക്ഷികൾ കൂട്  ആക്രമിച്ചാൽ തേനീച്ചകൾ ഇളകുമെന്ന ഭീതിയിലാണ് നാട്ടുക്കാർ . കഴിഞ്ഞ ദിവസം മരണാനന്തര ചടങ്ങിനിടെ ആളുകളെ തേനീച്ചകള്‍ ആക്രമിച്ചിരുന്നു.അപകട സാധ്യത മുന്നിൽക്കണ്ട് നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചിട്ടുണ്ട്.വനം വകുപ്പിൻ്റെ സഹകരണത്തോടെ തേനീച്ച കൂടുകൾ നീക്കാനാണ് ശ്രമം.

Advertising
Advertising


Full View




Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News