ബേപ്പൂരിൽ എസ്.എഫ്.ഐ പ്രവർത്തകരെ ലീഗുകാർ ആക്രമിച്ചതായി പരാതി

ഏഴുപേരെ ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2022-05-09 05:26 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: ബേപ്പൂരിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണമെന്ന് പരാതി. ഏഴ് പേരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേപ്പൂർ ഐടിഐ തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനിടെ ലീഗ് പ്രവർത്തകർ മർദിക്കുകയായിരുന്നെന്നാണ് പരാതി. ഇരുമ്പ് ദണ്ഡ് കൊണ്ട് മർദിച്ചെന്നാണ് പരാതിയിൽ പറയുന്നു. ആരുടെയും  പരിക്ക് ഗുരുതരമല്ല എന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ വൈകിട്ട് പുലിമുട്ടിലാണ് സംഭവം നടന്നത്. പുലിമുട്ടിലെത്തി എസ്.എഫ്.ഐ പ്രവർത്തകർ ഫണ്ട് പിരിക്കുകയായിരുന്നു. 30 ഓളം പേരാണ് ആക്രമിച്ചതെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ബേപ്പൂർ പൊലീസ് കേസെടുത്തു. 

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News