Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
രാജ് ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് കൃഷിമന്ത്രി ഗവര്‍ണറെ അറിയിച്ചത്. ഔദ്യോഗിക പരിപാടികളില്‍ അത്തരം ചിഹ്നങ്ങള്‍ ഉണ്ടാവില്ല എന്ന് രാജ്ഭവന്റെ ഭാഗത്തുനിന്ന് അറിയിപ്പ് ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
''സര്‍ക്കാര്‍ പരിപാടിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച പൊതു ഭിംബങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഔദ്യോഗിക പരിപാടികളില്‍ അത്തരം ചിഹ്നങ്ങള്‍ ഉണ്ടാവില്ല എന്ന് രാജ്ഭവന്റെ ഭാഗത്തുനിന്ന് അറിയിപ്പ് ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്കും അക്കാര്യം ബോധ്യമായിട്ടുണ്ടാകും. സര്‍ക്കാരിന്റെ പൊതു പരിപാടികളില്‍ അത്തരം ചിത്രങ്ങള്‍ വെക്കില്ല എന്ന് രാജ്ഭവന്‍ അറിയിച്ചിട്ടുണ്ട്. ഗോള്‍വാള്‍ക്കറിന്റെയും ഹെഡ്‌ഗേവാറിന്റെയും ചിത്രങ്ങള്‍ രാജ്ഭവനില്‍ രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ല. രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയായി മാറ്റേണ്ടതല്ല. ഇത്തരമൊരു പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. അത്തരം ഒരു നിലപാടും സാധാരണഗതിയില്‍ അംഗീകരിക്കാന്‍ കഴിയില്ല.ഗോള്‍വാള്‍ക്കറിന്റെയും ഹെഡ്‌ഗേവാറിന്റെയും ചിത്രങ്ങള്‍ രാജ്ഭവനില്‍ .രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ല. രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയായി മാറ്റേണ്ടതല്ല. ഇത്തരമൊരു പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയില്ല. അത്തരം ഒരു നിലപാടും സാധാരണഗതിയില്‍ അംഗീകരിക്കാന്‍ കഴിയില്ല. ഭാരതാംബയുടെ കൈയിലെ കൊടി ആര്‍എസ്എസിന്റെ കൊടിയാണ്. അത് ആര്‍എസ്എസ് അംഗീകരിച്ചോട്ടേ.പക്ഷേ എല്ലാവരും അത് അംഗീകരിക്കണം എന്ന് പറയുന്നത് ശരിയല്ല .അതിന് രാജ്ഭവനെ വേദിയാക്കുന്നത് ശരിയല്ല. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് എതിരായപാടുകള്‍ ആര്‍എസ്എസ് സ്വീകരിച്ചു,'' മുഖ്യമന്ത്രി പറഞ്ഞു.
എം.വി ഗോവിന്ദന്റെ ആര്‍എസ്എസ് ബാന്ധവ പ്രസ്താവനയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. ഒരു വര്‍ഗീയ ശക്തിയോടും സിപിഎം ഐക്യപ്പെടില്ല. ഇന്നലെയും ഇന്നും നാളെയും ആര്‍എസ്എസുമായി യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകള്‍ എം.വി ഗോവിന്ദന്‍ തന്നെ വിശദീകരിച്ചതാണന്നും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സിപിഎമ്മിലെ ആരും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
''സിപിഎമ്മിന്റെ രാഷ്ട്രീയം എവിടെയും തുറന്നുപറയാറുണ്ട്. ശത്രുവിന്റെ മുന്നില്‍ പതറാതെ രാഷ്ട്രീയം പറയാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് സിപിഎം. ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ എല്ലാകാലത്തും സിപിഎം തയ്യാറായിട്ടുണ്ട്. തലഉയര്‍ത്തി കോണ്‍ഗ്രസിനെയും ബിജെപിയേയും ലീഗിനെയും ചെറുക്കാന്‍ പാര്‍ട്ടി തയ്യാറാണ്. വര്‍ഗീയതയോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് സിപിഎമ്മിന്. ആര്‍എസ്എസ് 215 സഖാക്കളെ കൊലപ്പെടുത്തി. ഞങ്ങളെ കൊലപ്പെടുത്താന്‍ ആയുധമൊരുക്കി കൂട്ടുനില്‍ക്കുന്ന വര്‍ഗീയക്കൂട്ടമായ ആര്‍എസ്എസുമായി ഒരു ഘട്ടത്തിലും സന്ധിയിലേര്‍പ്പെട്ടിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിട്ടില്ല,'' മുഖ്യമന്ത്രി പറഞ്ഞു.