എറണാകുളം മാടവനയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു

കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്

Update: 2024-06-23 06:45 GMT
Editor : Lissy P | By : Web Desk

 കൊച്ചി: എറണാകുളം മാടവനയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. 33 വയസായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. കല്ലട ബസാണ് മറിഞ്ഞത്. 

ഏറെ നേരത്തെ ശ്രമത്തിനൊടുവിലായിരുന്നു ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികനെ രക്ഷിച്ചെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

 മുക്കാല്‍ മണിക്കൂറോളം ബൈക്ക് യാത്രികന്‍ ബസിനടയില്‍പ്പെട്ട് കിടക്കേണ്ടിവന്നെന്നും ക്രെയിന്‍ എത്തിയതിന് ശേഷമാണ് പുറത്തെത്തിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

Advertising
Advertising

മാടവനയിലെ ട്രാഫിക് സിഗ്നലിടിച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. 

Full View


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News