എസ്എഫ്‌ഐ നാമധാരികൾ നടത്തുന്നത് സംഘടനയ്ക്ക് നിരക്കാത്ത നടപടി: ബിനോയ് വിശ്വം

സിദ്ധാർഥന്റെ മരണത്തിനും കേരള സർവകലാശാല കലോത്സവ വേദിയിലെ ആക്രമണത്തിനും ശേഷമാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം

Update: 2024-03-10 10:26 GMT

കോട്ടയം:കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ എസ്എഫ്‌ഐ ആക്രമണത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്‌ഐ നാമധാരികൾ നടത്തുന്നത് സംഘടനയ്ക്ക് നിരക്കാത്ത നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാർഥന്റെ മരണത്തിനും കേരള സർവകലാശാല കലോത്സവ വേദിയിലെ ആക്രമണത്തിനും ശേഷമാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

കേരള സർവകലാശാല കലോത്സവ വേദിയിൽ വെച്ച് എസ്.എഫ്.ഐ ആക്രമിച്ചതായി കെ.എസ്.യു ആരോപിച്ചിരുന്നു. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചുള്ള കെ.എസ്.യു പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഗവ. ലോ കോളജ് വിദ്യാർഥികളായ നിതിൻ തമ്പി, റൂബൻ എന്നിവർക്കാണ് മർദനമേറ്റത്. പ്രധാന വേദിയിൽ കയറി കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

Advertising
Advertising

അതിനിടെ, കേരള സർവകലാശാല യുവജനോത്സവത്തിൽ മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലർക്ക് പരാതി നൽകി. മാർ ഇവാനിയോസ് കോളേജാണ് പരാതി നൽകിയത്. വിധികർത്താക്കളെയും മത്സരാർഥികളെയും ഭീഷണിപ്പെടുത്തുന്നു എന്നും പരാതിയിൽ പറയുന്നു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News