ബി.ജെ.പി കളളപ്പണക്കേസ്: ധർമരാജനെ വീണ്ടും ചോദ്യം ചെയ്യും, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ നിർദേശം

കവർച്ച പണം തന്റേതാണെന്ന് ധർമരാജൻ പറയുന്ന പശ്ചാത്തലത്തിൽ പണത്തിന്റെ ഉറവിടം സംബന്ധിക്കുന്ന കാര്യങ്ങൾ ചോദിക്കാനാണ് വിളിപ്പിച്ചത്.

Update: 2021-06-17 01:49 GMT

കൊടകര കുഴൽ പണക്കേസിലെ പരാതിക്കാരൻ ധർമരാജനെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചു. ഇന്ന് തൃശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിർദേശം. കവർച്ച ചെയ്ത പണം തന്റേതാണെന്ന് ധർമരാജൻ പറയുന്ന പശ്ചാത്തലത്തിൽ പണത്തിന്റെ ഉറവിടം സംബന്ധിക്കുന്ന കാര്യങ്ങൾ ചോദിക്കാനാണ് വിളിപ്പിച്ചത്. കവർച്ച പണം വീണ്ടെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും പ്രതികളെ ചോദ്യം ചെയ്യും. 

കൊടകരയിൽ കവർച്ച ചെയ്ത പണം തന്റേതാണെന്നും പണത്തിന് മറ്റ് അവകാശികൾ ഇല്ലെന്നുമാണ് ധർമരാജൻ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ കർണാടകയിൽ നിന്നും പണം ബി.ജെ.പിക്ക് വേണ്ടി കാെണ്ടുവന്നു എന്നാണ് അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മാെഴി. പണത്തിന്റെ ഉറവിടം സംബന്ധിച്ച വെെരുദ്ധ്യങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ധർമരാജനെ വീണ്ടും ചോദ്യം ചെയ്യുക. പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും നിർദ്ദേശമുണ്ട്. 

Advertising
Advertising

കവർച്ച തുകയിൽ ബാക്കി വരുന്ന രണ്ടര കോടി കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ജയിലിലെത്തി ആറ് പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള കാലാവധി കഴിഞ്ഞതിനാൽ ജയിലിൽ വെച്ചാണ് നിലവിൽ ചാേദ്യം ചെയ്യൽ. മുഖ്യപ്രതിയായ ബഷീറിൽ നിന്ന് മാത്രം 45 ലക്ഷം രൂപ കണ്ടെടുക്കാനുണ്ട്. കാെടകരയിൽ കവർച്ച ചെയ്ത പണം ഒരു രാഷ്ട്രീയ പാർട്ടിയുടേതാണെന്നും അതിൽ തങ്ങൾക്ക് പങ്കില്ല എന്നും കഴിഞ്ഞ ദിവസം പ്രതികളിൽ ചിലർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. പണം രാഷ്ട്രീയ പാർട്ടിക്കാർ തന്നെ വാടകസംഘത്തെ ഉപയോഗിച്ചു തട്ടിയെടുക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വാദിച്ചിരുന്നു. ഈ കാര്യങ്ങളും അന്വേഷണ സംഘം ചോദിച്ചറിയും. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News