പാകിസ്താനെതിരെ എറണാകുളത്ത് ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം

ഇന്ത്യയുടെ ഉയർച്ചയിൽ വിറളിപൂണ്ടാണ് പാകിസ്താൻ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വരുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.

Update: 2022-12-17 14:48 GMT

കൊച്ചി: പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി എറണാകുളത്ത് പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഉയർച്ചയിൽ വിറളിപൂണ്ടാണ് പാകിസ്താൻ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ തകർക്കാൻ വരുന്ന ശക്തികളോട് സന്ധിചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News