തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രകടനം

കെടി ജയകൃഷ്ണൻ അനുസ്മരണത്തോട് അനുബന്ധിച്ച് ബിജെപി വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയതാണ് സംഘർഷത്തിന് തുടക്കമിട്ടത്.

Update: 2021-12-03 14:50 GMT

തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രകടനം. നൂറുകണക്കിന് പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുക്കുന്നത്. മാർച്ച് തുടങ്ങി 100 മീറ്റർ പിന്നിട്ടപ്പോൾ തന്നെ പൊലീസ് തടഞ്ഞു. മാർച്ചിനെ അഭിസംബോധന ചെയ്ത് ബിജെപി, യുവമോർച്ച നേതാക്കൾ സംസാരിച്ചതിന് ശേഷമാണ് പൊലീസ് ഇടപെട്ടത്. ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർ പിരിഞ്ഞുപോവുകയായിരുന്നു.

കെടി ജയകൃഷ്ണൻ അനുസ്മരണത്തോട് അനുബന്ധിച്ച് ബിജെപി വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇതിന് മറുപടിയായി യൂത്ത്‌ലീഗ്, എസ്ഡിപിഐ, കോൺഗ്രസ്, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

എസ്ഡിപിഐ പ്രകടനത്തിന് ശേഷം ബിജെപി പ്രവർത്തകരുമായി സംഘർഷമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് പ്രകടനം നടത്തിയത്. സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസ് 144 പ്രഖ്യാപിച്ചെങ്കിലും അത് ലംഘിച്ച് ബിജെപി പ്രകടനം നടത്തുകയായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News