ഇന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മഹിളാമോർച്ച പ്രവർത്തകർ കറുത്ത സാരി ധരിച്ചെത്തി ക്ലിഫ് ഹൗസിനുമുന്നിൽ പ്രതിഷേധിച്ചു

Update: 2022-06-14 05:48 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കനത്ത സുരക്ഷയിലും ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. പേയാട് വെച്ച് മുഖ്യമന്ത്രിക്ക് നേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. നാല് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ മുഖ്യമന്ത്രി ക്ലിഫ്  ഹൗസില്‍ നിന്ന് പുറപ്പെടുമ്പോൾ മഹിളാമോർച്ച പ്രവർത്തകർ കറുത്ത സാരി ധരിച്ചെത്തി  റോഡിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് ഇന്ന് രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യാപക  പ്രതിഷേധങ്ങളുടെ പിന്തുടര്‍ച്ച  കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇ എം എസ് അക്കാദമിയിലെ പരിപാടിയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. പ്രവേശനമില്ലെന്ന് പൊലീസാണ് അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിനെ തുടർന്നാണ് മാധ്യമങ്ങൾ എത്തിയിരുന്നത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News