'കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ നടന്നത് ജീവൻ രക്ഷാപ്രവർത്തനം തന്നെ': ആവർത്തിച്ച് മുഖ്യമന്ത്രി

''ബസിന് മുന്നിലുള്ളവരെ രക്ഷിക്കുക തന്നെയാണ് ചെയ്തത്. ബസിനു മുന്നില്‍ ചാടിയാല്‍ അപകടം പറ്റും. അപകടം സംഭവിച്ചാല്‍ പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കാം''

Update: 2023-12-21 07:42 GMT

തിരുവനന്തപുരം: കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാര്‍ക്കെതിരെ നടന്നത് ജീവൻ രക്ഷാപ്രവർത്തനം തന്നെയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ ഭാഗാമായി തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസിന് മുന്നിലുള്ളവരെ രക്ഷിക്കുക തന്നെയാണ് ചെയ്തത്. ബസിനു മുന്നില്‍ ചാടിയാല്‍ അപകടം പറ്റും. അപകടം സംഭവിച്ചാല്‍ പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കാം. ഇങ്ങനെ ഹീനബുദ്ധി പാടുണ്ടോ. എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുതയെന്നും കെ.പി.സി.സി പ്രസിഡന്റാണ് നിങ്ങള്‍ ആരാണ് ഇവരെ രക്ഷിക്കാന്‍ എന്ന് ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

അതേസമയം വർഗീയ ശക്തികളെ കെ.പി.സി.സി പ്രസിഡന്റ് ന്യായീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സുധാകരൻ സംഘ്പരിവാറുമായി ചർച്ചകൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. പ്രതിപക്ഷനേതാവ് തന്നെ കലപാഹ്വാനം നടത്തുന്നു.  സമാധാനാന്തരീക്ഷം തകർത്തിട്ട് എന്താണ് ഇവർ നേടുന്നതെന്നും സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നതിൽ ഗവർണറും ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Watch video

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News