ഇടുക്കി തങ്കമണിയിൽ മന്ത്രവാദ കേന്ദ്രം പ്രവർത്തിക്കുന്നതായി പരാതി; ബലിത്തറകളും ഹോമകുണ്ഡങ്ങളും കണ്ടെത്തി

ആടിനേയും കോഴികളേയും ബലി കൊടുക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Update: 2022-10-16 11:50 GMT
Editor : abs | By : Web Desk

ഇടുക്കി: തങ്കമണിയിൽ മന്ത്രവാദ കേന്ദ്രം പ്രവർത്തിക്കുന്നതായി പരാതി. യുദാഗിരി സ്വദേശി റോബിന്റെ വീടിനോട് ചേർന്ന് മന്ത്രവാദ കേന്ദ്രം നടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ ആടിനേയും കോഴികളേയും ബലി കൊടുക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബലിത്തറകളും ഹോമകുണ്ഡങ്ങളും കണ്ടെത്തി.

അതേസമയം, ആരോപണം റോബിൻ നിഷേധിച്ചു. പൊലീസ് കേസെടുത്തിട്ടില്ല. ഇലന്തൂർ നരബലി ചർച്ചയായിട്ടും ഈ മന്ത്രവാദ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാൻ പൊലീസ് വിമുഖത കാണിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.

Advertising
Advertising

രാത്രി കാലങ്ങളിൽ ഈ മന്ത്രവാദ കേന്ദ്രത്തിലേക്ക് പൂജയ്ക്കായി നിരവധി പേരാണ് എത്തുന്നുണ്ടെന്നും മന്ത്രവാദ കേന്ദ്രത്തിൽ നിന്നും കോഴിയുടേയും ആടിന്റേയും അലർച്ച കേൾക്കാറുണ്ടെന്നും ഇത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാർ പറയുന്നു.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News