മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു, 3 മത്സ്യത്തൊഴിലാളികളെ കാണാതായി

പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്, പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം

Update: 2023-07-10 02:43 GMT

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മറ്റ് 3 പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

ചിറയിൻകീഴിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും കുഞ്ഞുമോന്റെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ഇവിടെ തന്നെയാണ് മൃതദേഹമുളളത്.പുതുക്കുറിച്ചി സ്വദേശി ആൻ്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം. 

അപകടത്തിൽപ്പെട്ടയുടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ശക്തമായ തിരമാലകൾ വെല്ലുവിളിയായി. മുതലപ്പൊഴിയിൽ ഇതാദ്യമായല്ല ഇത്തരത്തിലുള്ള അപടങ്ങളുണ്ടാവുന്നത്. ഒരു ഘട്ടത്തിൽ മുതലപ്പൊഴി മരണപ്പൊഴി എന്ന് വരെ വിളിക്കപ്പെട്ടിരുന്നു. അശാസ്ത്രീയമായ പുലിമുട്ട് നിർമാണം ചൂണ്ടിക്കാട്ടി നാട്ടുകാർ നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചിട്ടും ഫലം കണ്ടില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News