പേപ്പാറ ഡാമിന് സമീപം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇന്നലെ അഞ്ചരയോടെയാണ് യുവാവ് കയത്തിൽ അകപ്പെട്ടത്.

Update: 2023-05-22 10:12 GMT

തിരുവനന്തപുരം: പേപ്പാറ ഡാമിന് സമീപം ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേട്ട സ്വദേശിയായ ഉണ്ണികൃഷ്ണൻ (26) ആണ് മരിച്ചത്.

ഇന്നലെ പേപ്പാറ ഡാമിന് സമീപം പൊടിയക്കാല നെല്ലിക്കാപ്പറയില്‍ കാല് കഴുക്കാൻ ഇറങ്ങിയ നാലംഗ സംഘത്തിൽപ്പെട്ട ഉണ്ണികൃഷ്ണൻ കയത്തിൽ അകപ്പെടുകയായിരുന്നു. അഞ്ചരയോടെയാണ് യുവാവ് കയത്തിൽ അകപ്പെട്ടത്.

ഇന്നു രാവിലെ 11.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് നാലംഗ സംഘം പേപ്പാറ ഡാമിന് സമീപം വിനോദസഞ്ചാരത്തിന് പോയത്. ഇതിനിടെ നെല്ലിക്കാപ്പറയില്‍ കാലു കഴുകാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു.

ഇന്നലെ തന്നെ ഫയർഫോഴ്‌സും പൊലീസും പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഇന്നും തുടർന്ന് തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടെയുള്ള മൂന്ന് പേർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് ഇന്നലെ തന്നെ തെരച്ചിൽ നടത്തിയത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News