ബ്രൂവറി അനുവദിച്ചതിന് എതിരായ ഹരജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി തളളി

തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി ഗോപകുമാറാണ് വാദം തള്ളിയത്

Update: 2022-05-07 07:10 GMT

തിരുവനന്തപുരം‍: ബ്രൂവറി അനുവദിച്ചതിന് എതിരായ ഹരജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി തളളി.  തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി ഗോപകുമാറാണ് വാദം തള്ളിയത്.  കോടതി അന്വേഷിച്ച ശേഷം തീരുമാനം എടുക്കാമെന്നും ജഡ്ജി പറഞ്ഞു. രമേശ് ചെന്നിത്തലയാണ് ഹരജി നല്‍കിയത്. 

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് ബ്രുവറിയും ഡിസ്റ്റലറിയും അനുവദിച്ചതില്‍ അഴിമതിയെന്ന പരാതിയിലെ ഹരജിയാണ് കോടതി പരിഗണിച്ചത്.  മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് മന്ത്രിയായിരുന്ന ടി പി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ഹരജി. ആരോപണങ്ങളെ തുടര്‍ന്ന് മൂന്ന് ബ്രുവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News