അച്ചൻകോവിലാറിൽ പാലം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം: നിർമാണ അപാകത ചൂണ്ടിക്കാട്ടിയിട്ടും പരിഹരിച്ചില്ലെന്ന് നാട്ടുകാർ

ഇന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിക്കും

Update: 2025-08-05 02:08 GMT
Editor : Lissy P | By : Web Desk

ആലപ്പുഴ: മാവേലിക്കര അച്ചന്‍കോവിലാറില്‍ നിർമാണത്തിലിരുന്ന പാലം തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ച സംഭവത്തിൽ ഇന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിക്കും. പാലത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിട്ടും പരിഹരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഹരിപ്പാട് സ്വദേശി വിനു , മാവേലിക്കര സ്വദേശി രാഘവ് എന്നിവരാണ് പാലം തകർന്ന് മരിച്ചത്.

ചെന്നിത്തല-ചെട്ടിക്കുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്.ഇരുവരെയും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞ് വീണാണ് അപകടം. ചെന്നിത്തല-ചെട്ടിക്കുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News