ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ് : രമേശ് ചെന്നിത്തല

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു

Update: 2023-02-03 07:19 GMT

രമേശ് ചെന്നിത്തല

Advertising

തിരുവനന്തപുരം: ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചതെന്ന് രമേശ് ചെന്നിത്തല. മോദി സർക്കാരിനെ പോലെ നികുതിയും വിലയും വർധിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും ചേട്ടൻ ബാവയും അനിയൻ ബാവയും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കിഫ്ബി വെള്ളാനയെന്ന് തെളിഞ്ഞെന്നും പെട്രൊളിന് രണ്ടു രൂപ സെസ് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ 6 വർഷത്തിനിടെയിലെ ഏറ്റവും വലിയ നികുതി കൊള്ളയാണ് സംസ്ഥാന ബജറ്റെന്നും നികുതി കൊള്ളയ്ക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചു. സംസ്ഥാന ബജറ്റ് ധനപ്രതിസന്ധി മറച്ചുവെച്ചാണ് നികുതി കൊള്ള നടത്തുന്നതെന്നും കൈ കടത്താൻ പറ്റിയ മേഖലകളിലെല്ലാം കടന്നു ചെന്ന് നിയന്ത്രണമില്ലാത്ത ശാസ്ത്രീയമായ നികുതി വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

മദ്യ വിലകൾ വീണ്ടും ഉയരുകയാണെന്നും ഇതിന്‍റെ ഫലമായി കൂടുതൽ ആളുകൾ മയക്കുമരുന്നിലേക്ക് തിരിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യഥാർഥ കണക്ക് മറച്ചുവെക്കുകയാണെന്നും സർക്കാരിന്‍റെ വരുമാനം ഗണ്യമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

നികുതി വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും നികുതി പിരിവിൽ ദയനീയമായി സർക്കാർ പരാജയപ്പെട്ടെന്നും വി.ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കുകയും എന്നാൽ ഒരു രൂപ പോലും ചിലവാക്കുകയും ചെയ്യാത്ത പ്രഖ്യാപനങ്ങള്‍ വീണ്ടും ആവർത്തിക്കുകയാണ് ചെയ്തതെന്നും ബജറ്റ് പ്രഖ്യാപനങ്ങൾക്ക് വിശ്വാസ്യതയുമില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. കിഫ്ബിയുടെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കിഫ്ബി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൻഷൻ വർധിപ്പിക്കാതെയാണ് അതിന്റെ പേരിൽ നികുതി വർധന നടപ്പാക്കിയതെന്നും ഇത് നികുതിക്കൊള്ളയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ പൊതുകടം 4 ലക്ഷമായി ഉയർന്നു. ചെറുപ്പക്കാരെ സംസ്ഥാനത്ത് നിലനിർത്താനുള്ള ഒരു പ്രഖ്യാപനവുമില്ലെന്നും മോട്ടോർ വാഹന നികുതി കിഫ്ബിക്ക് പണമുണ്ടാക്കാനായുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News