ബഫർ സോൺ: കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയിൽ ഇന്ന് ഹർത്താൽ

രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ

Update: 2022-06-13 01:57 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: ബഫർ സോൺ നിർണയിച്ച സുപ്രിം കോടതി ഉത്തരവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഇന്ന് എൽ.ഡി.എഫ് ഹർത്താൽ. രാവിലെ 6 മണിമുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പുതുപ്പാടി പഞ്ചായത്തുകൾ പൂർണ്ണമായും, താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ ഭാഗികമായും ഹർത്താലിൽ ഉൾപ്പെടും. വാണിമേൽ, നരിപ്പറ്റ, കാവിലുംപാറ, ചങ്ങരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പേരാമ്പ്ര, പനങ്ങാട്, കട്ടിപ്പാറ പഞ്ചായത്തുകളിലും ഹർത്താലായിരിക്കും.

പാൽ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News