കെട്ടിട നികുതിയടച്ചില്ല; പൊതുമരാമത്ത് ഓഫീസിൽ നോട്ടീസ് പതിച്ച് നഗരസഭ

നികുതിയായി നൽകാനുള്ള 13.08 ലക്ഷം രൂപ കുടിശ്ശികയായതോടെയാണ് നഗരസഭയുടെ നടപടി

Update: 2023-11-19 02:31 GMT

കൊച്ചി: കെട്ടിട നികുതിയായി ലഭിക്കാനുള്ള തുക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് പൊതുമരാമത്ത് ഓഫിസിൽ നോട്ടിസ് പതിച്ച് തൃക്കാക്കര നഗരസഭ.. പൊതുമരാമത്ത് വകുപ്പ് നികുതിയായി നൽകാനുള്ള 13.08 ലക്ഷം രൂപ കുടിശ്ശികയായതോടെയാണ് നഗരസഭയുടെ നടപടി.

Full View

ഇന്നലെ നോട്ടീസ് PWD ഉദ്യോഗസ്ഥർക്ക് നേരിട്ട് നൽകിയെങ്കിലും കൈപ്പറ്റാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.. തുടർന്നാണ് എൻ.ജി.ഒ കോർട്ടേഴ്‌സിലെ പൊതുമരാമത്ത് ഓഫിസ് കെട്ടിടത്തിൽ നോട്ടിസ് പതിച്ചത്. വരും ദിവസങ്ങളിൽ കുടിശ്ശിക അടച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് നഗരസഭയുടെ തീരുമാനം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News