'കേരളം വി.ഡി സതീശന്റെ കൈയില്‍ ഭദ്രം, ഇത് നൂറ് ദിവസത്തിനകം അദ്ദേഹം തെളിയിച്ചു' -സി. ദിവാകരൻ

വിസികെ അയ്യങ്കാളി പുരസ്കാര വിതരണ ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്

Update: 2026-09-02 15:34 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്‍. കേരളം മുഖ്യമന്ത്രിയുടെ കയ്യില്‍ ഭദ്രമാണെന്നും ഇത് നൂറ് ദിവസത്തികം അദ്ദേഹം തെളിയിച്ചെന്നും സി. ദിവാകരന്‍ പറഞ്ഞു.

ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് കൊണ്ടാണ് കാത്തിരുന്നതെന്നും താൻ ആർക്കു വേണ്ടിയും കാത്തിരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. വിസികെ അയ്യങ്കാളി പുരസ്കാര വിതരണ ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിസികെ കേരളത്തിലും വരണമെന്നും അദ്ദഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News