അടിമാലിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവം: രേഖാചിത്രത്തിന് മോഷ്ടാവുമായി സാമ്യമില്ല; പൊലീസ് ശ്രമം പരാജയം

സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നെന്ന് പൊലീസ്

Update: 2025-06-10 11:39 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: അടിമാലിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ മോഷണം നടത്തിയെന്ന്  സംശയിക്കുന്ന ആളുടെ രേഖാ ചിത്രം വരയ്ക്കാനുള്ള ശ്രമം പരാജയം. പൊലീസ് തയ്യാറാക്കിയ രേഖാചിത്രത്തിന് മോഷണം നടത്തിയെന്ന് സംശയിക്കുന്ന ആളുമായി സാമ്യമില്ല. രണ്ടാഴ്ച മുമ്പ് വീട്ടിലെത്തി വിവരങ്ങൾ തിരക്കിയ ആളുടെ രേഖചിത്രം തയ്യാറാക്കാനായിരുന്നു ശ്രമം.

എന്നാൽ പൊലീസ് തയ്യാറാക്കിയ ചിത്രത്തിന് വീട്ടിലെത്തിയ ആളുമായി സാമ്യമില്ലെന്ന് മോഷണത്തിനിരയായ ഉഷാ തോമസ് പറഞ്ഞു. അതേസമയം, സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നെന്ന് പൊലീസ് പറഞ്ഞു.

മോഷണം നടത്തിയത് കുടുംബവുമായി അടുത്തുബന്ധമുള്ള ആളാണെന്ന് കരുതുന്നതിനാൽ ബന്ധുക്കളുടെയും അയൽവാസികളുടെയും ഫോൺകോൾ വിശദാംശങ്ങളും ശേഖരിക്കാനും നീക്കമുണ്ട്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് നിലവിൽ അന്വേഷണ ചുമതല.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News