കൊല്ലം അഞ്ചലില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു

കാർ താഴ്ചയിലേക്ക് മറിഞ്ഞ ശേഷം കത്തിയെന്നാണ് നാട്ടുകാർ പറയുന്നത്

Update: 2025-01-02 05:44 GMT
Editor : Jaisy Thomas | By : Web Desk

കൊല്ലം: കൊല്ലം അഞ്ചൽ ഒഴുകുപാറയ്ക്കലിൽ കാർ കത്തി ഒരാൾ മരിച്ചു. കാർ താഴ്ചയിലേക്ക് മറിഞ്ഞ ശേഷം കത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. ഒഴുകുപാറക്കൽ സ്വദേശി ലെനീഷ് റോബിൻസാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. വലിയൊരു ശബ്ദം കേട്ടാണ് നാട്ടുകാര്‍ ആ സ്ഥലത്തേക്ക് വരുന്നത്. കാര്‍ കത്തുന്ന ദൃശ്യങ്ങളാണ് കണ്ടത്. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

Updating...


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News