Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വാഹനാപകടത്തില്‍ രണ്ടുപേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വാഹനമോടിച്ച എ.കെ. വിഷ്ണുനാഥ് ഡ്രൈവിംഗ് പരിശീലനം നല്‍കിയ വിജയന്‍ കെ എന്നിവരുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇരുവരെയും എടപ്പാള്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തില്‍ പരിശീലനത്തിന് അയക്കാനും ഉത്തരവുണ്ട്. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഇന്നലെ നടന്ന അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതില്‍ നാലുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്. രണ്ട് ഓട്ടോഡ്രൈവര്‍മാര്‍ക്കും വഴിയാത്രക്കാരിയായ സ്ത്രീക്കടക്കം തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.