ഡിവൈഡർ തല്ലിത്തകർത്തു: അനിൽ അക്കരയ്‌ക്കെതിരെ കേസ്

കരാർ കമ്പനിയുടെ പരാതിയിൽ പേരാമംഗലം പോലീസ് ആണ് കേസെടുത്തത്

Update: 2025-11-07 12:52 GMT

തൃശൂർ: തൃശൂർ- കുന്നംകുളം  ഡിവൈഡർ തല്ലിത്തകർത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരക്കെതിരെ പൊലീസ് കേസെടുത്തു. കരാർ കമ്പനിയുടെ പരാതിയിൽ പേരാമംഗലം പോലീസ് ആണ് കേസെടുത്തത്. 19160 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും പൊതുമുതൽ നശിപ്പിക്കണമെന്ന് ഉദ്ദേശത്തോടുകൂടി നടന്ന നടപടിയെന്നും എഫ്ഐആർ. പിഡബ്ല്യുഡി റോഡിൽ യൂ ടേൺ അടച്ചതിലാണ് അനിൽ അക്കരയുടെ പ്രകോപനം. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത് .

തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കിൽ അമല ആശുപത്രി വരെ പോയി യൂടേൺ എടുത്തു വരേണ്ട അവസ്ഥയാണ്.ഇതിൽ പ്രതിഷേധിച്ചായിരുന്നു അനിൽ അക്കരയുടെ നടപടി. വാഹനത്തിൽ അതുവഴി എത്തിയ അനിൽ, തൊഴിലാളികളുടെ കൈയിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് യുടേൺ തല്ലി തകർക്കുകയായിരുന്നു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News