മാങ്കുളത്ത് വനം വകുപ്പും - നാട്ടുകാരും തമ്മിലുണ്ടായ സംഘർഷം; ഡി.എഫ്.ഒ ഉൾപ്പെടെയുള്ള വനപാലകർക്കെതിരെ കേസ്

ജനപ്രതിനിധികളെ മർദിച്ചെന്ന പരാതിയിലാണ് കേസ്

Update: 2024-01-05 03:44 GMT

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് വനം വകുപ്പും - നാട്ടുകാരും തമ്മിലുണ്ടായ സംഘർഷം മാങ്കുളം ഡി.എഫ്.ഒ ഉൾപ്പെടെയുള്ള വനപാലകർക്കെതിരെ കേസ്.ജനപ്രതിനിധികളെ മർദിച്ചെന്ന പരാതിയിലാണ് കേസ്. ഡി.ഫ്.ഒ യുടെ പരാതിയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത നാട്ടുകാർക്കെതിരെയും പൊലീസ് കേസ് എടുത്തു.

പ്രതിഷേധം തുടരാൻ ജനകീയ സമര സമതിയുടെ തീരുമാനം.പെരുമ്പൻ കുത്ത് വെള്ളച്ചാട്ടത്തോടനുബന്ധിച്ചുള്ള വാച്ച് ടവർ നിർമാണത്തെ ചൊല്ലിയായിരുന്നു തർക്കം. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാങ്കുളം പഞ്ചായത്താണ് വാച്ച് ടവർ നിർമിച്ചത്.നാളെ ഡി.ഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്താനും നാട്ടുകാർ തീരുമാനിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ ജോസഫ്, പഞ്ചായത്തംഗം അനിൽ ആന്റണി എന്നിവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർ‌ദിച്ച ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ  മണിക്കൂറോളം മാങ്കുളം ഡിഎഫ്ഒ ഉൾപ്പെടെയുള്ളവരെ ടൗണിൽ തടഞ്ഞുവച്ചു. ജനപ്രതിനിധികളെ മർദിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുമെന്ന പൊലീസിന്റെ ഉറപ്പിൽ രാത്രി ഏഴോടെയാണു പ്രതിഷേധക്കാർ പിൻമാറിയത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News