പൂച്ചയെ വെട്ടിനുറുക്കി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി: യുവാവിനെതിരെ കേസ്‌

മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസ്.

Update: 2025-08-06 02:30 GMT
Editor : rishad | By : Web Desk

പാലക്കാട്:  പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പു ചുമത്തിയാണ് കേസ്. 

ലോറി ഡ്രൈവറായ ഷജീർ, ഒരു പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നൽകുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേർതിരിച്ച് ഇറച്ചി ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ദുഃഖകരമായ പശ്ചാത്തല സംഗീതം ഉൾപ്പെടെ വെച്ചാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. 

ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. മൃഗസ്നേഹിയായ ജിനീഷിന്റെ പരാതിയിലാണ് നിലവിൽ ഷജീറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News