മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ കായികാധ്യാപകനെ മർദിച്ച സംഭവം: നാല് വിദ്യാർഥികൾക്കെതിരെ കേസ്

മങ്കട ഉപജില്ല സ്കൂൾ കായിക മേളക്കിടെയാണ് വിദ്യാർഥികൾ അധ്യാപകനെ മർദിച്ചത്

Update: 2025-10-05 06:38 GMT
Editor : ലിസി. പി | By : Web Desk

പെരിന്തല്‍മണ്ണ: മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ മത്സരത്തിനിടെ കായികാധ്യാപകനെ മർദിച്ച നാല് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.മങ്കട ഉപജില്ല സ്കൂൾ കായിക മേളക്കിടെയാണ് വിദ്യാർഥികൾ അധ്യാപകനെ മർദിച്ചത്.

പരിയാപുരം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്.  കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറിയിലെ കായിക അധ്യാപകൻ ശ്രീരാഗിനാണ് മർദനമേറ്റത്. പെരിന്തല്‍മണ്ണ പോളി ടെക്നിക് കോളജ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെയാണ് മര്‍ദനമുണ്ടായത്. ഗോള്‍ കീപ്പറെ മര്‍ദിക്കുന്നത് തടയുന്നതിനിടെയാണ് ശ്രീരാഗിനും മര്‍ദനമേറ്റത്.കായികാധ്യാപകനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News