പേരാമ്പ്ര സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകനെതിരെ കേസ്

പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിനാണ് കേസെടുത്തത്

Update: 2025-10-14 01:13 GMT

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകനെതിരെ കേസ്. പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിനാണ് കേസെടുത്തത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഡിപ്പാർട്ട്‌മെന്റ് ഫോട്ടോ ഗ്രാഫർ പകർത്തിയ വീഡിയോ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തത്.

'5.01 ദൈർഘ്യമുള്ള വീഡിയോയുടെ 4 മിനുട്ട് 19 സെക്കന്റിന് ശേഷം പൊലീസ് തടഞ്ഞുവെച്ച 700 ഓളം ആളുകൾ ഉൾപ്പെടുന്ന യുഡിഎഫിന്റെ ന്യായവിരുദ്ധമായ ജനക്കൂട്ടത്തിൽ നിന്ന് ഏതോ ഒരാൾ കൃത്യനിർവഹണം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കിടയിലേക്ക് ജീവന് അപായം വരുത്തണമെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു' എന്നാണ് എഫ്ഐആറിൽ പറയുന്നത്. പേരാമ്പ്രയിൽ യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് മർദനത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റിരുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News